< Back
Kerala
Kerala
'തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല'; കെ.സുധാകരനെതിരെ മുല്ലപ്പള്ളി
|18 March 2026 6:39 PM IST
തൻ്റെ സ്ഥാനാർഥിത്വത്തിനായി ഇക്കാലം വരെ ആരോടും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വടകരയിൽ പറഞ്ഞു
കോഴിക്കോട്: കെ സുധാകരനെതിരെ പ്രസ്താവനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല. താനായാലും സുധാകരനായാലും അഭിപ്രായമുണ്ടെങ്കില്‍ പാർട്ടിക്കുള്ളില്‍ പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
തൻ്റെ സ്ഥാനാർഥിത്വത്തിനായി ഇക്കാലം വരെ ആരോടും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വടകരയിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളായ കെ. പ്രവീൺ കുമാറും അഭിജിത്തും തന്നെ കാണാൻ വന്നപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.