< Back
Kerala

Kerala
നന്ദി പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ
|8 Jun 2021 6:47 PM IST
'സോണിയാഗാന്ധി, രാഹുൽ ഗാന്ധി, ആന്റണി എന്നിവർ പ്രതിസന്ധികളിൽ കൂടെ നിന്നു'
കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി പറഞ്ഞ് സ്ഥാനമൊഴിയുന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുൻപാണ് താൻ സ്ഥാനം ഏറ്റെടുത്തത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ മികച്ച പ്രകടനം കോൺഗ്രസ് കാഴ്ചവെച്ചു. പടിയിറങ്ങുമ്പോൾ ആ ജയം തന്നെയാണ് അഭിമാനമെന്നും അദ്ദേഹം പറഞ്ഞു.
സോണിയാഗാന്ധി, രാഹുൽ ഗാന്ധി, ആന്റണി എന്നിവർ പ്രതിസന്ധികളിൽ കൂടെ നിന്നു. എല്ലാവർക്കും നന്ദിയുണ്ട്. പാർട്ടിയാണ് ഏറ്റവും വിലപ്പെട്ടത്. കെ സുധാകരന് എല്ലാ പിന്തുണയുണ്ടാകുമെന്നും അദ്ദേഹത്തെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.