< Back
Kerala

Kerala
രണ്ടാം പിണറായി സർക്കാർ നരേന്ദ്ര മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതി: മുല്ലപ്പള്ളി
|16 Jun 2021 1:05 PM IST
ആർ.എസ് എസ് - സി.പി.എം ബന്ധം താൻ പറഞ്ഞപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചില്ലെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയത്. എന്നാൽ ആരുടേയും മുൻപിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല. മഞ്ചേശ്വരത്തടക്കം വോട്ട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് അഖിലേന്ത്യാ തലത്തിലെ ധാരണയാണ്. ഇക്കാര്യം എല്ലായിടത്തും തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം അത് ശരിയെന്ന് തെളിഞ്ഞു.രണ്ടാം പിണറായി സർക്കാർ നരേന്ദ്ര മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതിയാണെന്നും അദ്ദേഹം പറഞ്ഞു.