< Back
Kerala
Kerala
മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയുടെ ഉത്തരവാദിത്തം വനം വകുപ്പിൽ ചാരാൻ ജലവിഭവ വകുപ്പ്
|10 Nov 2021 11:15 AM IST
ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി ടി കെ ജോസ് ഐ.എ.എസിനെ സംരക്ഷിക്കാനാണ് നീക്കം.
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന്‍റെ ഉത്തരവാദിത്തം വനം വകുപ്പിൽ ചാരാൻ ജലവിഭവ വകുപ്പ്. ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി ടി കെ ജോസ് ഐ.എ.എസിനെ സംരക്ഷിക്കാനാണ് നീക്കം. ഈ മാസം ഒന്നിന് ചേർന്ന ജലവിഭവ അഡീഷണൽ സെക്രട്ടറിയുടെ യോഗത്തിന് രേഖയില്ലെന്ന് ജലവിഭവ വകുപ്പ് സഭയെ അറിയിക്കും. ഇതോടെ മരംമുറിയുടെ ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ചുരുങ്ങും.
ഉത്തരവിറക്കാൻ കാരണമായി പറയുന്ന യോഗത്തെ കുറിച്ച് ജലവിഭവ മന്ത്രി നിയമസഭയിൽ വിശദീകരിക്കും. തമിഴ്നാടിൻ്റെ അപേക്ഷയിൽ നടപടി വേഗത്തിലാക്കാനാണ് സെക്രട്ടറി നിർദ്ദേശിച്ചതെന്ന് വിശദീകരിക്കും.