< Back
Kerala
മുനമ്പത്ത് പ്രശ്ന പരിഹാര നീക്കവുമായി സർക്കാർ; കെ.വി തോമസ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്‌‍ക്കലുമായി കൂടിക്കാഴ്ച നടത്തി
Kerala

മുനമ്പത്ത് പ്രശ്ന പരിഹാര നീക്കവുമായി സർക്കാർ; കെ.വി തോമസ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്‌‍ക്കലുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
22 April 2025 1:12 PM IST

പ്രതീക്ഷ നല്‍കുന്ന സന്ദര്‍ശനമെന്ന് ആര്‍ച്ച് ബിഷപ്

കോഴിക്കോട്: മുനമ്പം വിഷയത്തിൽ പ്രശ്ന പരിഹാര നീക്കവുമായി സർക്കാർ. ക്രൈസ്തവസഭ അധ്യക്ഷൻമാരുമായി ചർച്ച നടത്തും. ഇതിന്‍റെ ഭാഗമായി കെ വി തോമസ് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കലുമായി കൂടിക്കാഴ്ച നടത്തി.കമ്മീഷൻ റിപ്പോർട്ട് വരുന്നതോടെ പ്രശ്ന പരിഹാരമുണ്ടാക്കാനാണ് സർക്കാർ ശ്രമം.

കെ.വി തോമസ് മുഖാന്തരമാണ് സംസ്ഥാന സർക്കാർ ക്രൈസ്തവ സഭ അധ്യക്ഷൻമാരെ മുനമ്പം വിഷയം പരിഹരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ചർച്ചയ്ക്ക് വിളിച്ചത്. അതോടനുബന്ധിച്ചാണ് ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കലുമായുള്ള കൂടികാഴ്ച നടന്നത്.പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടുന്നുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ വന്ന ശേഷം അനുകൂല തീരുമാനത്തിലേക്ക് കടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

മുനമ്പത്ത് വേഗത്തിൽ പരിഹാരം വേണമെന്നുള്ള ആവശ്യം ആർച്ച് ബിഷപ്പ് കെ.വി തോമസിനോടും പറഞ്ഞു. പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങുന്ന എല്ലാവരെയും പിന്തുണയ്ക്കും. ഭൂമി ക്രയവിക്രയം ചെയ്യാനുള്ള അവകാശം ജനങ്ങൾക്ക് വേണമെന്നും വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. മുനമ്പം വിഷയത്തിൽ കേന്ദ്രസർക്കാറിൻറെ നിലപാട് മാറ്റത്തിന് പിന്നാലെയാണ് വിഷയം രമ്യമായി പരിഹരിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.


Similar Posts