< Back
Kerala

Kerala
മുനമ്പം വിഷയം: ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം; കെആർഎൽസിസി
|24 Nov 2024 3:07 PM IST
കമ്മീഷൻ്റെ ആവശ്യങ്ങൾ അപ്രസക്തമാണെന്ന് കെആർഎൽസിസി പ്രസ്താവനയിൽ പറഞ്ഞു
തിരുവനന്തപുരം: മുനമ്പം ഭൂമിപ്രശ്നത്തില്‍ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണമെന്ന് കേരള റീജ്യണല്‍ ലാറ്റിൻ കാത്തോലിക് കൗണ്‍സില്‍ (കെആർഎൽസിസി). അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം അപ്രസക്തമാമെന്നും കെആർഎൽസിസി പ്രസ്താവനയില്‍ പറഞ്ഞു.
മുനമ്പം ഭൂമിപ്രശ്നത്തില്‍ മാധ്യമങ്ങളിലൂടെ കമ്മീഷന്‍ നടത്തുന്ന ചില പ്രതികരണങ്ങള്‍ മുനമ്പം നിവാസികളിൽ ആശങ്ക വളർത്തുന്നവയാണെന്നും, സമയ പരിധിയിൽ അന്വേഷണം പൂർത്തിയാക്കാനാണ് കമ്മിഷൻ ശ്രമിക്കേണ്ടതെന്നും കെആർഎൽസിസി വ്യക്തമാക്കി. നിശ്ചിത തീയ്യതിക്ക് മുൻപായി റിപ്പോര്‍ട്ട് ലഭ്യമാക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്നും കെആർഎൽസിസി പ്രസ്താവനയില്‍ പറഞ്ഞു.