< Back
Kerala
മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം: ലീഗിന്റെ ഭവന സമുച്ചയ നിര്‍മാണത്തിന് തങ്ങള്‍ തറക്കല്ലിട്ടു
Kerala

മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം: ലീഗിന്റെ ഭവന സമുച്ചയ നിര്‍മാണത്തിന് തങ്ങള്‍ തറക്കല്ലിട്ടു

Web Desk
|
1 Sept 2025 4:45 PM IST

എട്ടു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു

കോഴിക്കോട്: മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചത്.

എട്ടു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി വയനാട്ടില്‍ ലീഗ് കണ്ടെത്തിയത് പെര്‍ഫെക്റ്റ് ഭൂമിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഏറ്റവും നല്ല ഭൂമിയാണ് കണ്ടെത്തിയത്. എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. തടസ്സപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല. വയനാട്ടില്‍ സര്‍ക്കാറിന്റെ ഉള്‍പ്പെടെ എല്ലാ ഭൂമികളും ഇത്തരത്തിലുള്ളതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം,' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Similar Posts