< Back
Kerala

Kerala
മുണ്ടക്കൈ ദുരന്ത ബാധിതരുടെ കുടില്‍കെട്ടി സമരം ബാഹ്യപ്രേരണ മൂലം; പരോക്ഷ വിമർശനവുമായി മന്ത്രി കെ.രാജന്‍
|22 Feb 2025 1:45 PM IST
പുനരധിവാസത്തിൽ രാഷ്ട്രീമില്ലെന്നും, രണ്ട് ഘട്ടത്തിലും നിർമിക്കുന്ന വീടുകൾ ഒരുമിച്ച് കൈമാറുമെന്നും മന്ത്രി
വയനാട്: മുണ്ടക്കൈ ദുരന്ത ബാധിതരുടെ കുടില്‍കെട്ടി സമരം ബാഹ്യപ്രേരണയാലെന്ന പരോക്ഷ വിമർശനവുമായി മന്ത്രി കെ രാജന്‍. ദുരന്തബാധിതരുടെ മനോനില ഏതെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്താൻ ആരും ശ്രമിക്കരുതെന്ന് റവന്യൂമന്ത്രി പറഞ്ഞു. അർഹരായ ആരെയും ഒഴിവാക്കില്ല. പുനരധിവാസത്തിൽ രാഷ്ട്രീമില്ലെന്നും രണ്ട് ഘട്ടത്തിലും നിർമിക്കുന്ന വീടുകൾ ഒരുമിച്ച് കൈമാറുമെന്നും കെ.രാജൻ വ്യക്തമാക്കി.
അതേ സമയം മുണ്ടക്കൈയിൽ ദുരിതബാധിതർ കുടിൽക്കെട്ടി സമരം ചെയ്യും. നാളെ രാവിലെ എട്ട് മണിക്ക് സമരമാരംഭിക്കുമെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി അറിയിച്ചു.