< Back
Kerala
മുണ്ടക്കൈ പുരധിവാസത്തിന് 20 കോടി​ കൈമാറി കുടുംബശ്രീ
Kerala

മുണ്ടക്കൈ പുരധിവാസത്തിന് 20 കോടി​ കൈമാറി കുടുംബശ്രീ

Web Desk
|
29 Aug 2024 7:46 PM IST

ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മുണ്ടക്കൈ പുരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടംബശ്രീ സമാഹരിച്ച ആദ്യഗഡുവായ ഇരുപത് കോടി കൈമാറി. ദുരന്തമേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിച്ച കുടുംബശ്രീ പുനരധിവാസത്തിന് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രത്യേക ഇടപെടല്‍ നടത്തുന്നതിനായി 'ഞങ്ങളുമുണ്ട് കൂടെ' എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചുകൊണ്ടാണ് വിപുലമായ ധനസമാഹരണം നടത്തിയത്.

1,070 സിഡിഎസ്സുകളില്‍ നിന്നുമായി 20,05,00,682/ രൂപയും (ഇരുപത് കോടി അഞ്ഞ് ലക്ഷത്തി അറുന്നൂറ്റി എണ്‍പത്തി രണ്ട് രൂപ ) നൈപുണ്യ പരിശീലന ഏജന്‍സികളില്‍ നിന്നും 2,05,000 രൂപയുമാണ് സ്വരൂപിച്ചത്.

ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഗീത, കുടുംബശ്രീ ഡയറക്ടര്‍ കെ.എസ്. ബിന്ദു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.


Related Tags :
Similar Posts