< Back
Kerala

Kerala
മുണ്ടക്കൈ ദുരന്തം: മരിച്ചവരുടെ ഡി.എന്‍.എ ഫലം കിട്ടിത്തുടങ്ങി; ഇനിയും കണ്ടെത്താനുള്ളത് 119 പേരെ
|18 Aug 2024 8:36 AM IST
കണ്ടെത്താനുള്ളവരുടെ കരട് പട്ടിക പുതുക്കി
മുണ്ടക്കൈ: മുണ്ടക്കൈ ദുരന്തത്തിൽ ഇനിയും കണ്ടെത്താൻ ഉള്ളത് 119 പേരെന്ന് പുതിയ കണക്ക്. കണ്ടെത്താനുള്ളവരുടെ കരട് പട്ടിക പുതുക്കി. മരിച്ചവരുടെ ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതോടെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്.
അതേസമയം, വയനാട്ടിൽ ആദ്യ ഘട്ട തിരച്ചിൽ അവസാനിപ്പിച്ചു. ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും തിരച്ചിൽ നടത്തും. ചാലിയാർ കേന്ദ്രീകരിച്ച് ഇന്നും തിരച്ചിൽ നടത്തും. ദുരന്തബാധിതർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങളും ചൂരൽമലയിൽ അവശേഷിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ശുചീകരണവുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ക്യാമ്പുകളിൽ ഉള്ളവർ താൽക്കാലിക വീടുകളിലേക്ക് മാറിത്തുടങ്ങി.