< Back
Kerala
മുണ്ടക്കൈ ഉരുൾപൊട്ടൽ: ഏഴ് മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 296 ആയി
Kerala

മുണ്ടക്കൈ ഉരുൾപൊട്ടൽ: ഏഴ് മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 296 ആയി

Web Desk
|
2 Aug 2024 1:16 PM IST

ആറ് സോണുകളിലായി വ്യാപക തിരച്ചിൽ

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 296 ആയി.ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.വെള്ളാർമല സ്കൂൾ റോഡിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചാലിയാറിൽ ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ്. വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്ന് സംയുക്ത തിരച്ചിൽ. ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

ഉരുള്‍പൊട്ടലില്‍ മരിച്ച 107 പേരെയാണ് തിരിച്ചറിഞ്ഞത്.മരിച്ചവരിൽ 27 പേർ കുട്ടികളാണ്. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ആറ് സോണുകളായി നാൽപ്പത് ടീമുകളായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. അതേസമയം, പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.


Similar Posts