< Back
Kerala
മുണ്ടക്കൈ പുനരധിവാസം: നഷ്ടപരിഹാരത്തുക കുറവ്; എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയിൽ
Kerala

മുണ്ടക്കൈ പുനരധിവാസം: 'നഷ്ടപരിഹാരത്തുക കുറവ്'; എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയിൽ

Web Desk
|
26 March 2025 6:02 PM IST

549 കോടി രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹരജി

കൊച്ചി: മുണ്ടക്കൈ പുനരധിവാസത്തിലെ ഭൂമിയേറ്റുടുപ്പിൽ എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ നഷ്ടപരിഹാരത്തുക കുറവെന്നും 549 കോടി രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ഹരജിയിൽ പറഞ്ഞു.

26 കോടി നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ആവശ്യമുന്നയിച്ചു. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കാനും‌, നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെയാണ് പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.


Similar Posts