< Back
Kerala

Kerala
മുണ്ടക്കൈ ദുരന്തം; വീട്ടുവാടക നിശ്ചയിച്ചുള്ള ഉത്തരവിറങ്ങി
|13 Aug 2024 9:21 PM IST
ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും
വയനാട്: മുണ്ടക്കൈ ദുരിതബാധിതർക്ക് വീട്ടുവാടക നിശ്ചയിച്ചുള്ള ഉത്തരവിറങ്ങി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും.
സർക്കാർ, പൊതു ഇടങ്ങളിലേക്ക് മാറുന്നവർക്ക് വാടകത്തുക ലഭിക്കില്ല. സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകുന്ന കെട്ടിടങ്ങളിലേക്ക് മാറിയാലും തുക ലഭിക്കില്ല.
അതേസമയം, ദുരന്തത്തിനിരയായവർക്കുള്ള അടിയന്തര ധനസഹായം വിതരണം ചെയ്യാൻ പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. രുരന്തബാധിതർക്ക് 10,000 രൂപ നൽകിതുടങ്ങിയെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. അക്കൗണ്ട് ഇല്ലാത്തവർക്ക് സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുമെന്നും റവന്യു മന്ത്രി അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നുവെന്ന വാർത്തക്ക് പിന്നാലെയാണ് നടപടി.