< Back
Kerala
മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു
Kerala

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു

Web Desk
|
19 May 2022 10:41 AM IST

ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപെട്ടത്

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ അച്ഛനും മകളും മരിച്ചു. നൗഷാദ്, എട്ട് മാസം പ്രായമുള്ള മകൾ നൈസ,എന്നിവരാണ് മരിച്ചത്.നൗഷാദിന്‍റെ ഭാര്യയും മൂത്ത മകനുമടക്കം ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൂന്ന് വാഹങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങളിലൊന്നാണ് അപകടത്തിൽ പെട്ടത്.കനത്ത മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥയും മൂലം നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ആയിരം അടി താഴ്ചയിൽ ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു.കുട്ടികളടക്കം ഒമ്പത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.എട്ട് മാസം പ്രായമുള്ള നൈസാ സംഭവ സ്ഥലത്ത് വെച്ചും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ നൗഷാദും മരിച്ചു.വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ട തോട്ടം തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ മൂന്നാർ റ്റാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ അഞ്ച് പേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Similar Posts