< Back
Kerala
Munnar police, registered a case,  child marriage,  Idamalakudi, idukki,
Kerala

ഇടമലക്കുടിയിലെ ബാല വിവാഹത്തിൽ കേസെടുത്ത് മൂന്നാർ പൊലീസ്

Web Desk
|
1 Feb 2023 10:07 AM IST

16 കാരിയെ വിവാഹം ചെയ്ത 47 കാരൻ ഒളിവിലാണ്

ഇടുക്കി: ഇടമലക്കുടിയിലെ ബാല വിവാഹത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു. 16 കാരിയെ വിവാഹം ചെയ്ത 47 കാരൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പെൺകുട്ടി സി.ഡബ്ല്യൂ.സി യുടെ സംരക്ഷണത്തിലാണ്.

ഒരാഴ്ച മുമ്പായിരുന്നു വിവാഹം നടന്നത്. ഇടമലക്കുടി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു കുട്ടി.വിഷയം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയെ സമീപിച്ചിരുന്നു. ശൈശവ വിവാഹത്തിന് കേസെടുക്കെടാൻ സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകിയിരുന്നു.

ഗോത്രവർഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുൻപും ഇടമലക്കുടിയിൽ ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്.

Similar Posts