< Back
Kerala
കനത്തമഴ: മൂന്നാറിൽ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
Kerala

കനത്തമഴ: മൂന്നാറിൽ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

Web Desk
|
27 Sept 2021 11:22 AM IST

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു. വലിയ പാറകൾ റോഡിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് മലയിടിഞ്ഞത്. ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. 41 മുതൽ 61 കിലോമീറ്റർ വേഗതയിൽ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അപ്പർകുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്നും നിർദേശമുണ്ട്.

Related Tags :
Similar Posts