< Back
Kerala

Kerala
'ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് സെൻസർഷിപ്പ് കലയോട് ചെയ്യുന്നു'; ജെഎസ്‌കെ സിനിമാ വിവാദത്തിൽ മുരളി ഗോപി
|9 July 2025 10:24 PM IST
സുരേഷ് ഗോപി നായകനായ സിനിമയുടെ പെരുമാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പോസ്റ്റ്.
തിരുവനന്തപുരം: ജെഎസ്‌കെ സിനിമയുമായി ബന്ധപ്പെട്ട സെൻസർഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് മുരളി ഗോപി. ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് സെൻസർഷിപ്പ് കലയോട് ചെയ്യുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സുരേഷ് ഗോപി നായകനായ സിനിമയുടെ പെരുമാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പോസ്റ്റ്. അമേരിക്കൻ സാഹിത്യകാരൻ ഹെൻറി ലൂയിസ് ഗേറ്റ്‌സിന്റെ വാചകങ്ങളാണ് താരം പങ്കുവെച്ചത്.
സിനിമയുടെ പേരിലും സിനിമയിലെ കോടതി രംഗങ്ങളിലുള്ള പ്രയോഗങ്ങളിലും മാറ്റം വരുത്തണമെന്നായിരുന്നു കേന്ദ്ര സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. സമ്മർദത്തിന് വഴങ്ങി സിനിമയുടെ പേരിൽ മാറ്റം വരുത്താൻ നിർമാതാക്കൾ നിർബന്ധിതരായി. ജാനകി എന്നത് ജാനകി വി എന്ന് മാറ്റാമെന്നും കോടതി രംഗം രണ്ടുതവണ മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ സമ്മതിക്കുകയായിരുന്നു.