< Back
Kerala
40-year-old man arrested for marrying 11-year-old girl
Kerala

മാതാപിതാക്കളെ കാണാൻ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

Web Desk
|
30 Nov 2022 8:04 PM IST

രാജാക്കാട് പൊൻമുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.

തൊടുപുഴ: മാതാപിതാക്കളെ കാണാൻ പൊലീസ് സംരക്ഷണത്തിൽ ഒരു ദിവസത്തെ പരോളിലെത്തിയ പ്രതി രക്ഷപ്പെട്ടു. രാജാക്കാട് പൊൻമുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.

2015ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ജോമോൻ. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടയിൽ പരോളിന് അനുമതി തേടിയെങ്കിലും കിട്ടിയിരുന്നില്ല. പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയിൽ താൽക്കാലിക പരോൾ മാത്രമാണ് അനുവദിച്ചത്.

ജയിലിൽനിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ രാജാക്കാട് പൊൻമുടിയിലെ വീട്ടിലെത്തിയ ഇയാൾ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു.

Similar Posts