< Back
Kerala
Murder attempt at parumala hospital; The accused will be submitted to court today
Kerala

നഴ്‌സ് വേഷത്തിലെത്തി കൊലപാതകശ്രമം; അരുണിനൊപ്പം ജീവിക്കാനാണ് കൊലപാതകത്തിന് ശ്രമിച്ചതെന്ന് പ്രതി അനുഷ

Web Desk
|
5 Aug 2023 9:32 AM IST

അനുഷയും അരുണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചു, ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്

പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതകശ്രമക്കേസിൽ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 11 മണിയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. സ്നേഹയെ കൊലപ്പെടുത്തി സ്നേഹയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കാനാണ് കൊലക്ക് ശ്രമിച്ചതെന്ന് അനുഷ മൊഴി നൽകി

അനുഷയും അരുണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. അനുഷ സ്നേഹക്ക് മൂന്ന് തവണ ഇഞ്ചക്ഷൻ നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൃത്യമായ ഗൂഢാലോചനയോടെയാണ് അനുഷ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. കൊലപാതകശ്രമത്തിൽ അരുണിന് പങ്കുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രിയിലെ വിവരങ്ങൾ അരുൺ അനുഷയുമായി പങ്കു വച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കോട്ടും മാസ്‌കുമടക്കം ധരിച്ച് അനുഷ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെത്തുന്നത്. പ്രസവത്തിന് ശേഷം സ്‌നേഹ കിടന്നിരുന്ന മുറിയിലെത്തിയ അനുഷ സ്‌നേഹയുടെ കയ്യിൽ മൂന്ന് തവണ എയർ ഇൻജക്ഷൻ നടത്തി. ഇതിൽ അസ്വാഭാവികത തോന്നിയ സ്‌നേഹയുടെ അമ്മ നഴ്‌സിംഗ് റൂമിൽ വിവരമറിയിച്ചപ്പോഴാണ് അനുഷയുടെ കള്ളി പുറത്തു വരുന്നത്. തുടർന്ന് ആശുപത്രി അധികൃതരെത്തി അനുഷയെ പിടികൂടി തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അനുഷയെ കസ്റ്റഡിയിലെടുത്തു

Similar Posts