< Back
Kerala
വധ ഗൂഢാലോചനാ കേസ്; സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും
Kerala

വധ ഗൂഢാലോചനാ കേസ്; സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും

Web Desk
|
6 May 2022 10:41 AM IST

വധ ഗൂഢാലോചനാകേസിൽ തെളിവ് നശിപ്പിക്കാൻ സഹായിച്ചെന്നായിരുന്നു സായ് ശങ്കറിനെതിരായ ആരോപണം.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും. അപേക്ഷ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. കോടതി സായ് ശങ്കറിന് നോട്ടീസയച്ചു. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.

വധ ഗൂഢാലോചനാകേസിൽ തെളിവ് നശിപ്പിക്കാൻ സഹായിച്ചെന്നായിരുന്നു സായ് ശങ്കറിനെതിരായ ആരോപണം. എപ്രിൽ എട്ടിന് പുട്ടപർത്തിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരന്നു. തനിക്കെതിരെ പൊലീസ് കള്ളക്കേസെടുത്ത് പീഡിപ്പിക്കുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു.

Related Tags :
Similar Posts