< Back
Kerala

Kerala
ജനിച്ച അന്നുതന്നെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചിരുന്നെന്ന് പ്രതി; കുറ്റകൃത്യത്തില്‍ അമ്മയ്ക്കും പങ്കെന്ന് പൊലീസ്
|5 Dec 2023 11:51 AM IST
ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നു
കൊച്ചി: കൊച്ചി കറുകപ്പിള്ളിയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നു. പ്രതി ഷാനിഫിന്റെ സലൈവ ടെസ്റ്റ് നടത്തും. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്നും ഷാനിഫ് പൊലീസിന് മൊഴി നൽകി.
കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്.
കുഞ്ഞിന്റെ അമ്മയ്ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ കൊന്ന വിവരം അമ്മ മറച്ചുവെച്ചുവെന്ന് പൊലിസ്അറിയിച്ചു. കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചത് സ്വാഭാവിക മരണം ഉറപ്പുവരുത്താനായിരുന്നെന്നും നേരത്തെ കുഞ്ഞിന്റെ വാരിയെല്ലിന് പരിക്കേറ്റിരുന്നെന്നും പൊലീസ് പറയുന്നു.