< Back
Kerala
തമിഴ്‌നാട്ടുകാരന്റെ കൊലപാതകം; സുഹൃത്ത് പിടിയില്‍
Kerala

തമിഴ്‌നാട്ടുകാരന്റെ കൊലപാതകം; സുഹൃത്ത് പിടിയില്‍

Web Desk
|
19 Jan 2022 4:20 PM IST

കിടന്നുറങ്ങിയ നടരാജനെ മൂര്‍ച്ചയേറിയ ആയുധവുമായി എത്തിയ തങ്കരാജ് കുത്തി പരിക്കേല്‍പ്പിച്ചശേഷം കടന്നുകളയുകയായിരുന്നു

എറണാകുളം കടവന്ത്രയിൽ തമിഴ് നാട്ടുകാരൻ നടരാജനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. തമിഴ്‌നാട് കരൂര്‍ സ്വദേശി തങ്കരാജ് ആണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16 ന് രാത്രിയിലാണ് സംഭവം നടന്നത്.

ഞാറയാഴ്ച വൈകിട്ട് ആറരയോടെയാണ് കക്ഷത്തിന് താഴെയായി ആഴത്തില്‍ മുറിവേറ്റ് അബോധാവസ്ഥയില്‍ നടരാജനെ കണ്ടെത്തിയത്. തലേന്ന് രാത്രിയില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ഇവര്‍ പരസ്പരം വഴക്കിട്ടു. കിടന്നുറങ്ങിയ നടരാജനെ മൂര്‍ച്ചയേറിയ ആയുധവുമായി എത്തിയ തങ്കരാജ് കുത്തി പരിക്കേല്‍പ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിക്കായുള്ള അന്വേഷണം നടത്തിയത്.


Similar Posts