< Back
Kerala
അമ്പലമുക്കിലെ യുവതിയുടെ കൊലപാതകം; പ്രതി പിടിയില്‍
Kerala

അമ്പലമുക്കിലെ യുവതിയുടെ കൊലപാതകം; പ്രതി പിടിയില്‍

Web Desk
|
11 Feb 2022 8:50 AM IST

തമിഴ്‌നാട് സ്വദേശി രാജേഷ് ആണ് പിടിയിലായത്...

തിരുവനന്തപുരം അമ്പലമുക്കിൽ യുവതിയെ കൊന്ന കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്‍ചയാണ് നെടുമങ്ങാട് സ്വദേശി വിനീത കുത്തേറ്റു മരിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണ്.

നേരത്തെ യുവതികൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ കടയിൽ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതിനൊന്നു മണിയോടെ കടയിലെത്തിയ പ്രതി 20 മിനുട്ടിന് ശേഷമാണ് പുറത്തു വന്നത്. ഫെബ്രുവരി ആറ് ഞായറാഴ്ചയാണ് വിനീത കൊല്ലപ്പെടുന്നത്.

അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത. ഞായറാഴ്ച കടയ്ക്കുള്ളിലാണ് വിനീത കുത്തേറ്റുകൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചതാണ്. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട് വിനീതക്ക്.

Similar Posts