< Back
Kerala

Kerala
ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; ഫയലുകൾ രണ്ട് ദിവസത്തിനകം എൻ.ഐ.എക്ക് കൈമാറും
|4 Jan 2023 9:42 AM IST
കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. 44 പേർക്കെതിരെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.
പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാകവുമായി ബന്ധപ്പെട്ട ഫയലുകൾ എൻ.ഐ.എക്ക് കൈമാറും. കേസിന്റെ അന്വേഷണം നേരത്തെ എൻ.ഐ.എ ഏറ്റെടുത്തിരുന്നു. സാധാരണ ഒരു കൊലപാതക കേസ് എൻ.ഐ.എ ഏറ്റെടുക്കാറില്ല. തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്.
നിലവിൽ ഡി.വൈ.എസ്.പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. 44 പേർക്കെതിരെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.