< Back
Kerala

Kerala
ലോഡ്ജുടമയടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു
|27 July 2023 8:26 PM IST
കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്
ഇടുക്കി: അടിമാലിയിലെ ലോഡ്ജിൽ ലോഡ്ജ് ഉടമ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്.
മൂവർക്കും തൊടുപുഴ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ കുഞ്ഞുമുഹമ്മദ് , ഭാര്യ ഐഷ,ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് പ്രതികൾ 2015 ഫെബ്രുവരി മൂന്നിന് കൊലപ്പെടുത്തിയത്. 19.5 പവൻ സ്വർണവും 50000 രൂപയും പ്രതികൾ മോഷ്ടിച്ച ശേഷമാണ് രക്ഷപ്പെട്ടത്.