< Back
Kerala
കോട്ടയം കറുകച്ചാൽ സ്വദേശി രാഹുലിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ്
Kerala

കോട്ടയം കറുകച്ചാൽ സ്വദേശി രാഹുലിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ്

Nidhin
|
29 April 2021 5:33 PM IST

വിവാഹത്തിന്‍റെ സംഭാവനയെച്ചൊല്ലി തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

കോട്ടയം കറുകച്ചാൽ സ്വദേശി രാഹുലിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ്. വിവാഹത്തിന്‍റെ സംഭാവനയെച്ചൊല്ലി തർക്കത്തെ തുടർന്ന് സഹപ്രവർത്തകരായ വിഷ്ണു, സുനീഷ് എന്നിവർ ചേർന്ന് രാഹുലിനെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രാഹുലിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം നന്നാക്കാൻ കയറിയപ്പോളുണ്ടായ ദേഹാസ്വാസ്ഥ്യം മൂലമാണ് മരണം സംഭവിച്ചതെന്ന് ആദ്യം കരുതിയത്.

പക്ഷേ പോസ്റ്റ്‌മോർട്ടത്തിൽ രാഹുലിന് മർദനമേറ്റതായി കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെയും സുനീഷിനെയും കസ്റ്റഡിയിലെടുത്തത്. വിവാഹ സംഭാവനയുമായി ബന്ധപ്പെട്ട് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ബസ് ജീവനക്കാരാണ്. ബസ് ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പ്രതികൾ രണ്ടുപേരെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts