< Back
Kerala
മുസ്‌ലിം വ്യക്തിനിയമ വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടില്ല: ഹൈക്കോടതി
Kerala

മുസ്‌ലിം വ്യക്തിനിയമ വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടില്ല: ഹൈക്കോടതി

Web Desk
|
20 Nov 2022 9:58 AM IST

വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് പോക്‌സോ നിയമം വിഭാവനം ചെയ്യുന്നതെന്ന്‌ ജസ്റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു.

കൊച്ചി: മുസ്‌ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി. വിവാഹത്തിലെ കക്ഷികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്‌സോ കുറ്റം നിലനിൽക്കും. വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു.

പശ്ചിമ ബംഗാൾ സ്വദേശിയായ 31കാരന്റെ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കി എന്നായിരുന്നു കേസ്.

Similar Posts