< Back
Kerala
മുസ്‍ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു, പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും; നാസർ ഫൈസി കൂടത്തായി
Kerala

'മുസ്‍ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു, പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും'; നാസർ ഫൈസി കൂടത്തായി

Web Desk
|
6 Dec 2023 12:10 PM IST

മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി

കോഴിക്കോട്: മിശ്രവിവാഹത്തിന് പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ് ഐയുമാണെന്ന് എസ് വൈ എസ് നാസർ ഫൈസി കൂടത്തായി നേതാവ്. മുസ്‍ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നു. ഹിന്ദു മുസ്‍ലിമിനെ വിവാഹം കഴിച്ചാൽ അത് മതേതരത്വമായെന്നാണ് ചിലർ കരുതുന്നത്. മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടിയില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍റെ ജില്ലാ സാരഥി സംഗമ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സങ്കരമിശ്രവിവാഹങ്ങളോ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങൾ കഴിഞ്ഞ കുറച്ച് നാളായി സോഷ്യൽമീഡിയയിൽ കണ്ടുവരുന്ന പ്രവണതയാണ്.മുസ്‍ലിം മുസ്‍ലിമിനെ വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹൈന്ദവത ഹൈന്ദവ സമൂഹത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് ഭരണഘടന നൽകുന്ന അധികാരമാണ്. പക്ഷേ, ഹിന്ദു മുസ്‍ലിമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂ, മതനിരപേക്ഷതയാകൂ എന്നാണ് ചിലരുടെ കുടില തന്ത്രം'.. നാസർ ഫൈസി പറഞ്ഞു.


Similar Posts