< Back
Kerala
രണ്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
Kerala

രണ്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

അഹമ്മദലി ശര്‍ഷാദ്
|
19 March 2026 5:19 PM IST

പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്

മലപ്പുറം: രണ്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റാണ് നൗഷാദ് യൂനുസ്.

25 സീറ്റുകളിൽ ലീഗ് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനലൂർ ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. അതുകൊണ്ടാണ് ഇവിടെ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.

Similar Posts