< Back
Kerala
മലപ്പുറം എടയൂരിൽ മുസ്‌ലിം ലീഗിൽ കൂട്ടയടി; വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു
Kerala

മലപ്പുറം എടയൂരിൽ മുസ്‌ലിം ലീഗിൽ കൂട്ടയടി; വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു

Web Desk
|
12 Nov 2025 10:34 AM IST

യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപന പരിപാടിയിലാണ് സംഘർഷം

മലപ്പുറം: മലപ്പുറം എടയൂർ പഞ്ചായത്തിൽ മുസ്‌ലിം ലീഗിൽ കൂട്ടയടി. നാലാം വാർഡ്, മണ്ണത്ത് പറമ്പിലാണ് സംഭവം. യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപന പരിപാടിയിലാണ് സംഘർഷം ഉണ്ടായത്. കൂട്ടയടിയുടെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. യുഡിഎഫിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് എടയൂർ. നാലാം വാർഡ് സ്ഥാനാർഥിയായി ഹസൻ മുള്ളക്കൽ എന്നയാളെ സ്ഥാനാർഥിയായി ലീ​ഗ് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

കഴിഞ്ഞ പത്തുവർഷമായി സിപിഎമ്മുമായി പ്രവർത്തിക്കുന്ന ആളാണ് ഹസൻ മുള്ളക്കൽ. ഇയാൾ അടുത്തിടെയാണ് ലീ​ഗിൽ ചേർന്നത്. അങ്ങനെയൊരാളെ സ്ഥാനാർഥിയായി അം​ഗീകരിക്കാനാവില്ല എന്നാണ് എതിർപക്ഷത്തിൻ്റെ വാദം. ​ഗഫൂർ എന്നയാളെ സ്ഥാനാർഥി ആക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. പാർട്ടിക്ക് വേണ്ടി പണിയെടുത്തവരെ തഴയുന്നു എന്നാണ് ഇവർ പറയുന്നത്.

എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞു എന്നും ഇതിനെതിരെ രം​ഗത്തെത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നാണ് ലീ​ഗ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

Similar Posts