< Back
Kerala
km shaji

കെ.എം ഷാജി

Kerala

'സാധനം എന്ന വാക്ക് പിൻവലിക്കുന്നു'; വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം തിരുത്തി കെ.എം ഷാജി

Web Desk
|
30 Sept 2023 1:18 PM IST

ആരോഗ്യ മന്ത്രിക്ക് അന്തവും, കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും കെ.എം ഷാജി പറഞ്ഞു

ദമ്മാം: ആരോ​ഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്ജിനെതിരായ പരാമര്‍ശത്തില്‍ തിരുത്തുമായി മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. 'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു. എന്നാൽ ആരോഗ്യ മന്ത്രിക്ക് അന്തവും, കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും കെ.എം ഷാജി പറഞ്ഞു. ദമ്മാമില്‍ സംഘടിപ്പിച്ച കെ.എം.സി.സി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.

ആരോഗ്യ മന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും ഇല്ല. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റ് തന്ത്രമാണ്. സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമർശം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല. ഇപ്പോൾ ആ വാക്ക് തിരുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ദിവസവും ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കഴുകിയിട്ടും വൃത്തിയാകാത്ത കേരളത്തിലെ ഏറ്റവും വലിയ മാലിന്യമെന്നും ഡി.വൈ.എഫ്.ഐക്ക് ഷാജി മറുപടി പറഞ്ഞു.


Similar Posts