< Back
Kerala
Muslim league leader Kutti Ahammed Kutti passed away
Kerala

മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Web Desk
|
11 Aug 2024 11:09 AM IST

2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്.

മുസ്‍ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്, മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്‍റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്‍റ്, തിരൂർ എം.എസ്.എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.


Similar Posts