< Back
Kerala
മലക്കം മറിഞ്ഞ് മുസ്‌ലിം ലീഗ്; വികസന സദസിന്റെ ഭാഗമാകില്ലെന്ന് ജില്ലാ ജനറൽ സെക്രട്ടറി
Kerala

മലക്കം മറിഞ്ഞ് മുസ്‌ലിം ലീഗ്; വികസന സദസിന്റെ ഭാഗമാകില്ലെന്ന് ജില്ലാ ജനറൽ സെക്രട്ടറി

Web Desk
|
19 Sept 2025 7:13 PM IST

മലപ്പുറത്ത് ഗംഭീരമായി നടത്തണമെന്നും, സഹകരിച്ചില്ലെങ്കിൽ സിപിഎമ്മിന്റെ പരിപാടിയായി മാറുമെന്നുമായിരുന്നു തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കുള്ള ജില്ലാ ലീഗ് നേതൃത്വം നേരത്തെ ഇറക്കിയ സർക്കുലർ

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വികസന സദസിൽ മലക്കം മറിഞ്ഞ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. സ്വന്തം നിലയിൽ വികസന സദസുകൾ സംഘടിപ്പിക്കും എന്നാണ് പറഞ്ഞതെന്ന് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. വികസന സദസിൽ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമാണെന്നും ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് പറഞ്ഞു.

സർക്കുലർ തയാറാക്കുമ്പോൾ നിയമസഭാ സമ്മേളനത്തിൽ ആയിരുന്നുവെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. ആവശ്യമെങ്കിൽ തിരുത്തൽ പുതിയ സർക്കുലർ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് ഗംഭീരമായി നടത്തണമെന്നും, സഹകരിച്ചില്ലെങ്കിൽ സിപിഎമ്മിന്റെ പരിപാടിയായി മാറുമെന്നുമായിരുന്നു തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കുള്ള ജില്ലാ ലീഗ് നേതൃത്വത്തിന്റെ സർക്കുലറിലുണ്ടായിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനങ്ങൾ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന അവസരമാണിത്. പരിപാടിയിൽ പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിക്കണമെന്നും സർക്കുലറിലുണ്ടായിരുന്നു.

Similar Posts