< Back
Kerala

Kerala
കോൺഗ്രസ് അനൈക്യത്തിലെ ആശങ്ക ഹൈക്കമാൻഡിനെ അറിയിക്കാൻ മുസ്‍ലിം ലീഗ്
|20 Feb 2025 9:06 AM IST
ഇന്നലെ നടന്ന നേതൃയോഗം പി.കെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി
കോഴിക്കോട്: കോൺഗ്രസ് അനൈക്യത്തിലെ ആശങ്ക ഹൈക്കമാൻഡിനെ അറിയിക്കാൻ മുസ്‍ലിം ലീഗ്. ഇന്നലെ നടന്ന നേതൃയോഗം പി.കെ കുഞ്ഞാലിക്കുട്ടിയെ ഇതിന് ചുമതലപ്പെടുത്തി. നേതൃതലത്തിലെ അനൈക്യം മുന്നണിയുടെ വിജയ സാധ്യതകളെ ബാധിക്കുമോ എന്നാണ് ലീഗിന് ആശങ്ക.
ഇന്നലെ നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് അകത്തുണ്ടാവുന്ന ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് ജില്ലാ പ്രസിഡന്റുമാരും മറ്റ് ഭാരവാഹികളും വളരെ ശക്തമായി തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസിനകത്തെ അനൈക്യം കാരണം താഴെതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
വാർത്ത കാണാം: