< Back
Kerala
പി.വി അൻവറുമായി പ്രാദേശിക നീക്ക്പോക്കിന് മുസ്‌ലിം ലീഗ്‌; നിര്‍ദേശം നല്‍കിയെന്ന് അബ്ദുല്‍ ഹമീദ്
Kerala

പി.വി അൻവറുമായി പ്രാദേശിക നീക്ക്പോക്കിന് മുസ്‌ലിം ലീഗ്‌; നിര്‍ദേശം നല്‍കിയെന്ന് അബ്ദുല്‍ ഹമീദ്

Web Desk
|
19 Nov 2025 1:14 PM IST

അന്‍വറുമായി സഹകരിക്കുന്നതിലെ യുഡിഎഫ് തീരുമാനം വൈകുന്നതിനിടെയാണ് ലീഗിന്റെ നീക്കം

മലപ്പുറം: പി.വി അൻവറുമായി പ്രാദേശിക നീക്ക്പോക്കിന് മുസ്‌ലിം ലീഗ് നീക്കം നടത്തുന്നു. അന്‍വറുമായി സഹകരിക്കുന്നതിലെ യുഡിഎഫ് തീരുമാനം വൈകുന്നതിനിടെയാണ് ലീഗിന്റെ നീക്കം.

പ്രാദേശിക നീക്കുപോക്കിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മീഡിയവണിനോട് പറഞ്ഞു. അതേസമയം മൂന്ന് ടേം വ്യവസ്ഥയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ലീഗില്‍ ആരെയും സ്ഥാനാർത്ഥി ആക്കിയിട്ടില്ലെന്നും ഹമീദ് പറഞ്ഞു.

മാനദണ്ഡങ്ങൾ മറികടന്ന് ആരെങ്കിലും നാമനിർദേശപത്രിക പത്രിക നൽകിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Watch Video Report


Similar Posts