< Back
Kerala

Kerala
മലബാര്‍ സമരം: രക്തസാക്ഷികളോട് നന്ദികേട് കാണിക്കരുതെന്ന് മുസ്‌ലിം ലീഗ്
|23 Aug 2021 5:58 PM IST
മലബാര്‍ സമരപോരാളികളെ സ്വാതന്ത്രസമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാനം രാജ്യം മാത്രമല്ല ലോകം തന്നെ അംഗീകരിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലബാര്‍ സമരത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന് വേണ്ടി പൊരാടിയവരാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അവരോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. വക്രീകരിച്ചാലും ചരിത്രം ചരിത്രമായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ സമരപോരാളികളെ സ്വാതന്ത്രസമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാനം രാജ്യം മാത്രമല്ല ലോകം തന്നെ അംഗീകരിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചരിത്രപുരുഷന്‍മാര്‍ ജീവിക്കുന്നത് രേഖകളിലല്ല മനുഷ്യ മനസ്സുകളിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.