< Back
Kerala
മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് പിപിഎ കരീം അന്തരിച്ചു
Kerala

മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് പിപിഎ കരീം അന്തരിച്ചു

Web Desk
|
22 Sept 2022 5:01 PM IST

ഹൃദയാഘാതത്തെ തുടർന്ന് മൈസൂരുവിലായിരുന്നു അന്ത്യം

വയനാട്: മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് കൺവീനറുമായ പി.പി.എ കരീം (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മൈസൂരുവിലായിരുന്നു അന്ത്യം. വയനാട് ജില്ലാ പഞ്ചായത്തിന്റെയും മേപ്പാടി-മൂപൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്.

Similar Posts