< Back
Kerala
Muslim League Wayanad rehabilitation project Housing construction to begin on April 9
Kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; ഭവന നിർമാണം ഏപ്രിൽ ഒമ്പതിന് ആരംഭിക്കും

Web Desk
|
23 March 2025 4:15 PM IST

105 കുടുംബങ്ങൾക്ക് എട്ട് സെന്റിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്‌ലിം ലീഗ് നിർമിച്ചു നൽകുന്നത്.

കോഴിക്കോട്: മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിർമാണം അടുത്തമാസം ആരംഭിക്കും. ഏപ്രിൽ ഒമ്പതിന് ബുധനാഴ്ച വൈകീട്ട് മൂന്നിന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും. മേപ്പാടിയിൽ കണ്ടെത്തിയ നിർദിഷ്ട 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾക്ക് തറക്കല്ലിടുന്നത്.

105 കുടുംബങ്ങൾക്ക് എട്ട് സെന്റിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്‌ലിം ലീഗ് നിർമിച്ചു നൽകുന്നത്. ഇരുനിലകൾ നിർമിക്കാൻ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോടു ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

Similar Posts