< Back
Kerala

Kerala
'ലീഗ് രണ്ട് സീറ്റിൽ മത്സരിക്കും, മൂന്നാം സീറ്റ് നൽകാൻ പ്രായോഗിക പ്രയാസങ്ങളുണ്ട്'; വി.ഡി സതീശൻ
|28 Feb 2024 11:09 AM IST
'അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കും'
തിരുവനന്തപുരം: മുസ്‍ലിം ലീഗ് രണ്ടു സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നാം സീറ്റിന് ലീഗിന് പൂർണ അർഹതയുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ മൂന്നാം സീറ്റ് നൽകാൻ പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും ലീഗ് നേതാക്കളെ അത് പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കും. അതിന് ശേഷം വരുന്ന സീറ്റ് കോൺഗ്രസ് എടുക്കും. ഭരണത്തിൽ വരുമ്പോൾ ലീഗിന് രണ്ടെണ്ണം ലഭിക്കുമെന്ന് ഉറപ്പുവരുത്തും'..സതീശന്‍ പറഞ്ഞു.
'യു.ഡി.എഫിന്റെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി.16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. യു.ഡി.എഫിന്റെ ഐക്യം ഊട്ടിയുറപ്പിച്ചു.കൂട്ടായ പ്രവർത്തനം നടത്തി 20 സീറ്റും വാങ്ങിച്ചെടുക്കും.'സതീശൻ പറഞ്ഞു.