< Back
Kerala
സാമുദായിക സ്പർധയുണ്ടാക്കരുത്; മുനമ്പം വിഷയം സർക്കാർ ഇടപെട്ട് രമ്യമായി പരിഹരിക്കണം: സാദിഖലി തങ്ങൾ
Kerala

'സാമുദായിക സ്പർധയുണ്ടാക്കരുത്'; മുനമ്പം വിഷയം സർക്കാർ ഇടപെട്ട് രമ്യമായി പരിഹരിക്കണം: സാദിഖലി തങ്ങൾ

Web Desk
|
1 Nov 2024 6:55 PM IST

വഖഫ് വിഷയത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോ​ഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു തങ്ങൾ.

കോഴിക്കോട്: വഖഫ് വിഷയത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികൾ യോഗം ചേർന്നു. മുനമ്പം വിഷയത്തിൽ ചർച്ച പല കോണുകളിലേക്കും പോകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സാദിഖലി ശിഹാബ് പറഞ്ഞു. സാമുദായിക സ്പർധയുണ്ടാക്കരുത്. വിവാദങ്ങളേക്ക് പോകുന്ന സാഹചര്യമുണ്ടാവരുത്. സർക്കാർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.

വിഷയം സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്താണ് വേണ്ടതെന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. പല തത്പര കക്ഷികളും വിഷയം ദുരുപയോഗം ചെയ്യുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Similar Posts