< Back
Kerala
മുസ്‌ലിം യൂത്ത് ലീഗ്: മുനവ്വറലി തങ്ങളും പികെ ഫിറോസും തുടരും; പ്രഖ്യാപനം ഇന്ന്
Kerala

മുസ്‌ലിം യൂത്ത് ലീഗ്: മുനവ്വറലി തങ്ങളും പികെ ഫിറോസും തുടരും; പ്രഖ്യാപനം ഇന്ന്

Web Desk
|
23 Oct 2021 7:36 AM IST

പുതിയ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യമുണ്ടാകില്ലെന്ന് സൂചന

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവ്വറലി തങ്ങളും ജനറൽ സെക്രട്ടറിയായി പികെ ഫിറോസും വീണ്ടും തുടരും. ട്രഷറർ സ്ഥാനത്തേക്ക് ടിപി അഷ്‌റഫലി, ഇസ്മായിൽ വയനാട് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.

സംസ്ഥാന ഭാരവാഹികളുടെ എണ്ണം 11 ആയി കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. സീനിയർ വൈസ് പ്രസിഡന്റ് പദവി ഇല്ലാതെയാകും പുതിയ കമ്മിറ്റി നിലവിൽ വരിക. ഭാരവാഹി പട്ടികയിൽ വനിതകൾ ഇടം പിടിക്കില്ലെന്നാണ് സൂചന.

ഇന്നു രാവിലെ 11ന് കോഴിക്കോട് ലീഗ് ഹൗസിൽ സംസ്ഥാന കൗൺസിൽ ചേരുന്നുണ്ട്. ഇതിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Similar Posts