< Back
Kerala
മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു; വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
Kerala

'മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു'; വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

Web Desk
|
31 Aug 2025 2:29 PM IST

'ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തി വളരുന്നു'

കൊച്ചി: വീണ്ടും വിദ്വേഷ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തിയാണ് വളരുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു. ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു. ചെത്തുകാരൻ്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എറണാകുളത്തെ എസ്എൻഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും അവസരവാദ രാഷ്ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുന്നു. ഈഴവ സമുദായത്തിൻ്റെ കണ്ണീരൊപ്പാൻ ഒരു സോദരനെയും കാണുന്നില്ല. കോൺഗ്രസിൽ ഒരു ഈഴവ എംഎൽഎ മാത്രമേ ഉള്ളൂ. ആദർശ രാഷ്ട്രീയം മരിച്ചു, അതിനായി നിലകൊള്ളുമ്പോൾ തഴയപ്പെട്ടത് ഈഴവർ. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്ക്കാനും സ്ഥാനാർത്ഥിയാക്കാനും ആളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Similar Posts