< Back
Kerala

Kerala
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു
|7 Aug 2023 9:14 AM IST
വളളത്തിലുണ്ടായിരുന്ന നാലുപേരും നീതി രക്ഷപ്പെട്ടു.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. വളളത്തിലുണ്ടായിരുന്ന നാലുപേരും നീതി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം തലകീഴായി മറിഞ്ഞു.
കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്. ജൂണിൽ ഒരാഴ്ചക്കിടെ ആറ് അപകടങ്ങളാണ് മുതലപ്പൊഴിയിൽ നടന്നത്. അതേസമയം, മുതലപ്പൊഴിയിൽ പാറയും മണലും നീക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. 22 മീറ്റർ ദൂരമുള്ള ക്രെയിൻ ഉപയോഗിച്ച് കല്ലുകൾ നീക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പൊഴിക്ക് സമീപമുള്ള കല്ല് മാറ്റിയ ശേഷം വലിയ ക്രെയിൻ എത്തിച്ച് കടലിലേക്ക് ഇറങ്ങി കിടക്കുന്ന വലിയ പാറകൾ നീക്കം ചെയ്യും. പണി പെട്ടന്ന് പൂർത്തിയായില്ലെങ്കിൽ തൊഴിലാളികൾ പ്രതിഷേധത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.