< Back
Kerala
മുട്ടിൽ മരംമുറിക്കേസ്; ആരോപണവിധേയനായ സൗത്ത്  വയനാട് ഡി.എഫ്.ഒയ്ക്ക് സ്ഥലംമാറ്റം
Kerala

മുട്ടിൽ മരംമുറിക്കേസ്; ആരോപണവിധേയനായ സൗത്ത് വയനാട് ഡി.എഫ്.ഒയ്ക്ക് സ്ഥലംമാറ്റം

Web Desk
|
2 Sept 2021 6:59 PM IST

പി. രഞ്ജിത്ത് കുമാറിനെ വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റിയത്.

മുട്ടിൽ മരംമുറിക്കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ പി. രഞ്ജിത്ത് കുമാറിന് സ്ഥലം മാറ്റം. സൗത്ത് വയനാട് ഡി.എഫ്.ഒ സ്ഥാനത്ത് നിന്ന് വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡി.എഫ്.ഒ കെ. രാജീവന്‍ സൗത്ത് വയനാട് ഡി.എഫ്.ഒയായി തുടരും.

കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രഞ്ജിത്ത് കുമാറിന്റെ മൊഴിയെടുത്തിരുന്നു. മരംമുറിയിലെ കള്ളപ്പണ ഇടപാടിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ആരോപണത്തിന്‍റെ ആദ്യഘട്ടത്തിൽ കേസന്വേഷിച്ച ഉദ്യോഗസ്ഥനാണ് സൗത്ത് വയനാട് ഡി.എഫ്.ഒ പി. രഞ്ജിത്ത് കുമാർ.

Similar Posts