< Back
Kerala
മൂവാറ്റുപുഴ അഷ്റഫ് മൗലവി എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്റ്
Kerala

മൂവാറ്റുപുഴ അഷ്റഫ് മൗലവി എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്റ്

Web Desk
|
3 Oct 2021 6:24 PM IST

റോയ് അറയ്ക്കൽ, അജ്മൽ ഇസ്മായീൽ, പികെ ഉസ്മാൻ എന്നിവർ ജനറൽ സെക്രട്ടറിമാരും എകെ സലാഹുദ്ദീൻ ട്രഷററുമാണ്

മൂവാറ്റുപുഴ അഷ്റഫ് മൗലവിയെ എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. പി അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, കെ കെ റൈഹാനത്ത് എന്നിവർ വൈസ് പ്രസിഡന്റുമാരും റോയ് അറയ്ക്കൽ, അജ്മൽ ഇസ്മായീൽ, പികെ ഉസ്മാൻ എന്നിവർ ജനറൽ സെക്രട്ടറിമാരും എകെ സലാഹുദ്ദീൻ ട്രഷററുമാണ്.

കെകെ അബ്ദുൽ ജബ്ബാർ(കണ്ണൂർ), പിആർ സിയാദ്(തൃശൂർ), കെഎസ് ഷാൻ(ആലപ്പുഴ), കൃഷ്ണൻ എരഞ്ഞിക്കൽ(മലപ്പുറം), ജോൺസൺ കണ്ടച്ചിറ(കൊല്ലം), പി ജമീല(വയനാട്) എന്നിവരാണ് പുതിയ സെക്രട്ടറിമാർ. പി അബ്ദുൽ മജീദ് ഫൈസി, സിപിഎ ലത്തീഫ്, അൻസാരി ഏനാത്ത്, എസ്പി അമീർ അലി, മുസ്തഫ പാലേരി, അഷ്റഫ് പ്രാവച്ചമ്പലം, വിഎം ഫൈസൽ, ശശി പഞ്ചവടി, ലസിത അസീസ്, എൽ നസീമ, മഞ്ചുഷ മാവിലാടം എന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ്.

ദേശീയ പ്രസിഡന്റ് എംകെ ഫൈസി 2021- 2024 കാലയളവിലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ദഹലാൻ ബാഖവി, ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ നേതൃത്വം നൽകി. പുത്തനത്താണിയിൽ നടന്ന സംസ്ഥാന പ്രതിനിധി സഭയിൽ പി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. പാർട്ടി ദേശീയ പ്രവർത്തക സമിതിയംഗം പ്രൊഫ. പി കോയ, എസ്ഡിടിയു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എഎൽ ഇർഷാന, ഡോ. സിഎച്ച് അഷറഫ് സംസാരിച്ചു.

Similar Posts