< Back
Kerala
MV Govindan
Kerala

അൻവറിന്‍റെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് എസ്‍ഡിപിഐ-ജമാഅത്തെ ഇസ്‍ലാമി പ്രവർത്തകര്‍: എം.വി ഗോവിന്ദന്‍

Web Desk
|
1 Oct 2024 12:11 PM IST

ചുരുങ്ങിയ ആളുകൾ മാത്രമാണ് സിപിഎം അനുഭാവികൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഒറ്റവാക്കിലൊതുക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മലപ്പുറം എല്ലാവരുടെയും മലപ്പുറമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പി.വി അൻവർ പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയാണ്. ശരിയായ രീതിയിൽ ആര് ആക്ഷേപമുന്നയിച്ചാലും പരിശോധിക്കും. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഡിജിപി അന്വേഷിക്കുന്നുണ്ട്. അൻവറിന്‍റെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് എസ്‍ഡിപിഐ-ജമാഅത്തെ പ്രവർത്തകരാണ്. ചുരുങ്ങിയ ആളുകൾ മാത്രമാണ് സിപിഎം അനുഭാവികൾ.

കോഴിക്കോട്ടെ അൻവറിന്‍റെ ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തത് 300ൽ താഴെ ആളുകൾ മാത്രമാണ്. ഇതിൽ പാർട്ടി അനുഭാവികൾ ആരും പങ്കെടുത്തില്ല. പരിപാടി പൊളിഞ്ഞതോടെ രണ്ടുദിവസത്തേക്ക് ശബ്ദം സുഖമില്ല എന്ന് പറഞ്ഞ് പരിപാടി മാറ്റിവയ്ക്കുകയാണുണ്ടായത്. മലപ്പുറത്ത് എസ്‍ഡിപിഐക്കാര്‍ക്ക് കുറവൊന്നും ഇല്ലല്ലോ?. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ആര് കൊമ്പ് കുലുക്കി വന്നാലും കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ പ്രതിരോധിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ അൻവറിന് വിമർശിച്ച് ദേശാഭിമാനിയിൽ ഇന്നും ലേഖനം വന്നു. അൻവറിന് സ്ഥാപിത താല്പര്യമാണെന്നും സാമാന്യ മര്യാദ പാലിക്കാതെയാണ് അൻവർ പരസ്യപ്രസ്താവന നടത്തുന്നതെന്നും ദേശാഭിമാനി ലേഖനത്തിൽ എം.വി ഗോവിന്ദന്‍ വിമർശിച്ചു.



Similar Posts