< Back
Kerala
mv govindan, cpm, dyfi
Kerala

'എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റേണ്ടി വരും, അല്ലെങ്കിൽ കോടികൾ കൊടുത്ത് ബിജെപി കൊണ്ടുപോകും'- കോൺഗ്രസിനെ വിമർശിച്ച് എംവി ഗോവിന്ദൻ

Web Desk
|
12 May 2023 8:33 PM IST

'കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല, കെ.പി.സി.സി പ്രസിഡന്റ് പോലും ബി.ജെ.പിയിലേക്ക് പോകുമെന്നാണ് പറയുന്നത്'

ആലപ്പുഴ: കോൺഗ്രസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കർണാടക തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. കോണ്‍ഗ്രസ് വിജയിച്ചാല്‍ കോഴിത്തൂവലിന്റെ ഉള്ളിൽ നിർത്തുന്നത് പോലെ എംഎൽഎമാരെ നിർത്തേണ്ടിവരും. അവരെ റിസോർട്ടിലേക്ക് മാറ്റേണ്ടി വരും. അല്ലെങ്കിൽ കോടികൾ കൊടുത്ത് ബിജെപി കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

'കർണാടക റിസൾട്ട് നാളെ അറിയാം. കോണ്‍ഗ്രസ് ജയിക്കുമോ എന്നറിയില്ല. ജയിച്ചാൽ തന്നെ ഭരിക്കാൻ കഴിയുമോ എന്നുറപ്പില്ല. കോഴിത്തൂവലിന്റെ ഉള്ളിൽ നിർത്തുന്നത് പോലെ എംഎൽഎമാരെ നിർത്തണം. റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റേണ്ടി വരും. അല്ലെങ്കിൽ കോടികൾ കൊടുത്ത് ബിജെപി കൊണ്ടുപോകും. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല. കെ.പിസിസി പ്രസിഡന്റ് പോലും ബിജെപിയിലേക്ക് പോകുമെന്നാണ് പറയുന്നത്'

അനിൽ ആന്റണിയെ കോണ്‍ഗ്രസാക്കാൻ എ.കെ ആന്റണിക്ക് പറ്റിയില്ലെന്നും കോൺഗ്രസാണ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഇല്ലാതായാൽ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താകുമെന്നും എംവി ഗോവിന്ദൻ ചോദിച്ചു.

'അനിൽ ആന്റണിയെ കോണ്‍ഗ്രസാക്കാൻ എ.കെ ആന്റണിക്ക് പറ്റിയില്ല. കോണ്ഗ്രസാണ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രം. ലീഗ് ഇല്ലാതായാൽ കോണ്ഗ്രസിന്റെ അവസ്ഥ എന്താകും. ലീഗില്ലെങ്കിൽ വയനാട്ടിൽ രാഹുൽ ഗാന്ധി പോലും ജയിക്കില്ല'- അദ്ദേഹം പറഞ്ഞു

Similar Posts