< Back
Kerala

Kerala
'ചർച്ചകളും സ്വയം വിമർശനങ്ങളും നടത്തിയേ മുന്നോട്ട് പോകാൻ കഴിയൂ'- ഇ.പിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കാതെ എം.വി ഗോവിന്ദൻ
|30 Dec 2022 10:53 PM IST
'അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് മാധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുന്നത്'
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയിൽ ഗൗരവപൂർണമായ ചർച്ചകളും സ്വയം വിമർശനങ്ങളും നടത്തിയേ മുൻപോട്ട് പോകാൻ സാധിക്കു. അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് മാധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുന്നത്. സംഘടനാപരമായ തിരുത്തലുകൾക്ക് വേണ്ടി ഫലപ്രദമായ ചർച്ചയുമായി മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു