< Back
Kerala
കെ.സുധാകരന്റെ മാനനഷ്ടക്കേസ്: നിയമപരമായി നേരിടുമെന്ന് എം.വി.ഗോവിന്ദൻ
Kerala

കെ.സുധാകരന്റെ മാനനഷ്ടക്കേസ്: നിയമപരമായി നേരിടുമെന്ന് എം.വി.ഗോവിന്ദൻ

Web Desk
|
26 July 2023 11:02 AM IST

പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം കയ്യിലുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: പോക്സോ കേസിലെ പരാമർശത്തിൽ കെ.സുധാകരന്റെ പരാതിയിൽ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. താൻ നടത്തിയ പ്രസ്താവന സംബന്ധിച്ച് കൃത്യമായ വിവരം കയ്യിലുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വിവാദ പ്രസ്താവനയ്ക്കെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. എം.വി ഗോവിന്ദൻ, പി.പി.ദിവ്യ, ദേശാഭിമാനി എന്നിവർക്കെതിരെയാണ് കെ.സുധാകരൻ മാനനഷ്ടകേസ് നൽകിയത്. മോൻസണ്‍ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. ദേശാഭിമാനിയിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് എം.വി.ഗോവിന്ദൻ സുധാകരനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.

അതേസമയം, കാലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിൽ എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകി. എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ വിലയിരുത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍പി സാബു മാത്യു ഡിജിപിക്ക് കൈമാറി.


Similar Posts