< Back
Kerala

Kerala
നരബലി കേസ് പ്രതി പാർട്ടി അംഗമാണോ?, എം.വി ഗോവിന്ദന്റെ മറുപടി ഇങ്ങനെ
|12 Oct 2022 2:58 PM IST
ഇത്തരം കുറ്റകൃത്യങ്ങൾ ഒരു പൊതുവികാരത്തിന്റെ ബഹിർഗമനമാണ്. അന്ധവിശ്വാസങ്ങളെ ഏതെങ്കിലും നിയമനിർമാണം കൊണ്ട് മാത്രം ഇല്ലാതാക്കാനാവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട്: നരബലി കേസ് പ്രതി പാർട്ടി അംഗമാണോ എന്നതിന് പ്രസക്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആരായാലും ശക്തമായ നടപടി സ്വീകരിക്കുമെന്നതാണ് സർക്കാറിന്റെയും പാർട്ടിയുടെയും നിലപാട്. ഇത്തരം കുറ്റകൃത്യങ്ങൾ ഒരു പൊതുവികാരത്തിന്റെ ബഹിർഗമനമാണ്. അതിനെ അങ്ങനെത്തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസം പോലുള്ള കാര്യങ്ങൾ ഒരു ബില്ല് പാസാക്കിയാൽ അവസാനിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി പോലും പൂജ നടത്തുന്ന കാലമാണ്. എല്ലാ ഫ്യൂഡൽ ജീർണതകളും അതുപോലെ ഇന്ത്യയിലും കേരളത്തിലും ഉണ്ട്. അതിനെ അതിശക്തമായി നേരിടുകയല്ലാതെ വേറെ വഴിയില്ല. ഇപ്പോഴുണ്ടായ സംഭവങ്ങളിൽ പൊലീസ് കൃത്യമായ കണ്ടെത്തലുകളാണ് നടത്തിയത്. അത് കേരള പൊലീസിന്റെ കിരീടത്തിലെ ഒരു പൊൻതൂവലാണെന്നും അദ്ദേഹം പറഞ്ഞു.